Saturday, May 21, 2022
HomeGulfഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴയെന്ന് അധികൃതർ

ഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴയെന്ന് അധികൃതർ

ദോഹ: ഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴയെന്ന് അധികൃതർ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ കണ്ടെത്തിയാൽ 1500 റിയാല്‍ പിഴ ഈടാക്കാനാണ് നിർദേശം. . വാഹനത്തിന്റെ നിറത്തിലും നമ്പര്‍ പ്ലേറ്റുകളുടെ ആകൃതിയിലും എന്തെങ്കിലും മാറ്റം വരുത്തുക, അവയിലെ വിശദാംശങ്ങള്‍ മാറ്റുക, അല്ലെങ്കില്‍ അവ കടം വാങ്ങുക/കൈമാറ്റം ചെയ്യുക എന്നിവയും നിയമലംഘനത്തിന് കാരണമാകും.

ട്രാഫിക് ബോധവല്‍ക്കരണ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ച സംഘടിപ്പിച്ച ‘ട്രാഫിക് നിയമ നമ്പര്‍ 19/2007’ എന്ന വെബിനാറില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍-കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത നിര്‍മ്മാണം അല്ലെങ്കില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ഡ്രൈവര്‍മാര്‍ക്ക് ദോഷം വരുത്തുന്നതോ ആയ വിധത്തില്‍ റോഡുകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുക പോലുള്ള കുറ്റങ്ങള്‍ക്ക്, കുറഞ്ഞത് ഒരു മാസത്തെ തടവോ 10,000-15,000 റിയാല്‍ വരെ പിഴയോ ലഭിക്കും.

Most Popular