ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജൂണിൽ ഖത്തര്‍ സന്ദർശിക്കും

ദോഹ:ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജൂണിൽ ഖത്തര്‍ സന്ദർശിക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2022 മെയ് 30 മുതല്‍ ജൂണ്‍ 7 വരെ ഗാബോണ്‍, സെനഗല്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് ഉപരാഷ്ട്രപതി സന്ദർശനം നടത്തുക.

ഇതാദ്യമായാണ് വെങ്കയ്യ നായിഡു ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തുന്നത്. ജൂണ്‍ 4 ന് ദോഹയിലെത്തുന്ന അദ്ദേഹം ഖത്തറിലെ ഔദ്യോഗിക പ്രതിനിധികളുമായും ഭരണരംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യക്കും ഖത്തറിനുമിടയിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന് കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.