ലോകപ്രശസ്ത ബ്രാൻഡുകളുടെ ഏക വിതരണക്കാരായ വീഡിയോ ഹോം റിന്നായ് ബ്രാൻഡ് ഖത്തറിൽ അവതരിപ്പിച്ചു. ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയാണ് റിന്നായ് കോർപ്പറേഷൻ. നിലവിൽ 17 വ്യത്യസ്ത രാജ്യങ്ങളിൽ ഓഫീസുകളുള്ള റിന്നായ് പാർപ്പിടവും വാണിജ്യപരവുമായ ഉൽപ്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടേബിൾടോപ്പ് ഗ്യാസ് കുക്കറുകളുടെ പുതിയ രീതി ഖത്തറിലെ കുടുംബങ്ങളിലും എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സുരക്ഷിതവും കൂടുതൽ സൗകര്യ പ്രദവുമായ പാചകത്തിന് വളരെ അനുയോജ്യമാണ് ഇവയെന്ന് ഇലക്ട്രോണിക് സെന്റർ കോർപ്പറേഷന്റെ വൈസ് ചെയർമാൻ മാനേജിംഗ് ഡയറക്ടർ, സജീദ് ജാസിം മുഹമ്മദ്സുലൈമാൻ അഭിപ്രായപ്പെട്ടു.
ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും അനായാസവുംകൂടുതൽ സൗകര്യപ്രദവും ആവേശകരമായ സവിശേഷതകളുമായാണ് വരുന്നത്.
റിന്നായ് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്നതും ആയിരിക്കും
എന്നും റിന്നായ് മിഡിൽ ഈസ്റ്റ് ബ്രാഞ്ച് മാനേജർ തകേഷി ഷിൻജി അഭിപ്രായപ്പെട്ടു.