ദോഹ : കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 141 പേർ കൂടി അറസ്റ്റിലായതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. 139 പേര് ഫെയ്സ്മാസ്ക് ധരിക്കാത്തതിനും 2 പേര് മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.