ജിദ്ദ: സൗദിയിൽ നിയമലംഘനം നടത്തിയ 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്. ജോലി, താമസ, അതിർത്തിസുരക്ഷ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരാണ് മിക്ക വിദേശികളും. നിയമലംഘകർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കാനും നിർദേശമുണ്ട്