നിയമലംഘനം; ഖത്തറിൽ ഭക്ഷണ ശാലകളും കഫറ്റീരിയകളും അടച്ചുപൂട്ടി

ദോഹ: ഖത്തറില്‍ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷണ ശാലകളും കഫറ്റീരിയകളും അടച്ചുപൂട്ടി. ദോഹ-ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

പെട്ര റെസ്റ്റോറന്റ് 30 ദിവസത്തേക്ക് അടച്ചിടാനും, ഫസ്റ്റ് ഗേറ്റ് റെസ്റ്റോറന്റ്, ടി20 കഫറ്റീരിയ, മലപ്പുറം കഫറ്റീരിയ എന്നീ കടകൾ അഞ്ച് ദിവസത്തേക്ക് അടച്ചിടാനും മുൻസിപ്പാലിറ്റി ഉത്തരവിട്ടു.