വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ വിസ ആപ്പ് പുറത്തിറക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ വിസ ആപ്പ് പുറത്തിറക്കി കുവൈത്ത്. മനുഷ്യക്കടത്തും വിസക്കച്ചടവും നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. തൊഴിലാളിയും സന്ദർശകനും കുവൈത്തിലേക്കു വിമാനം കയറുന്നതിനു മുൻപു നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നൽകൂ. വ്യാജ രേഖകളുണ്ടാക്കി വീസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകർച്ചവ്യാധി രോഗമുള്ളവരും രാജ്യത്ത് എത്തുന്നതും ഇതുവഴി തടയാം. വിവിധ എയർലൈനുകളുടെയും എംബസിയുടെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് വീസ കുവൈത്ത് ആപ് പ്രവർത്തിക്കുന്നത്.