ജിദ്ദ: ഇന്ത്യൻ ഉംറ തീർത്ഥാടകർക്കും സൗദി വിസ അനുവദിച്ച് തുടങ്ങി. കോവിഡ് മൂലം നിർത്തി വച്ചിരുന്ന ഉംറ വിസയാണ് വീണ്ടും പുനരാരംഭിക്കുന്നത്. പതിനെട്ട് വയസ് പൂർത്തിയായ കോവിഡ് വാക്സിൻ 2 ഡോസും എടുത്തവർക്കാണ് വിസ. ഇന്ത്യയിലെ കോവിഷീൽഡിനും കോവാക്സിനും സ്വീകരിച്ചവർക്ക് വിസ ലഭിക്കും. എന്നാൽ കോവാക്സിൻ എടുത്തവർക്ക് സൗദിയിൽ മൂന്നു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണം. സൗദിയിലെത്തി 48 മണിക്കൂറിനുശേഷം പി.സി.ആർ പരിശോധന നടത്തണം. കോവിഷീൽഡ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല. സൗദിയിൽനിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽനിന്നോ ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക (കോവിഷീൽഡ്) എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ രണ്ട് ഡോസോ, ജോൺസൺ ആൻഡ് ജോൺസെൻറ ഒരു ഡോസോ എടുത്തവർക്കും സൗദിയിലെത്തിയാൽ ക്വാറൻറീൻ വേണ്ട.