റിയാദ്: സന്ദർശകവിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. ആലപ്പുഴ സ്വദേശിനി തങ്കമ്മ തോമസാണ് സൗദി ണ് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ ഹൃദയാഘാതം മൂലം മരിച്ചത്. സന്ദർശക വിസയിലെത്തിയ തങ്കമ്മ മക്കളോടൊപ്പം കഴിയവെയാണ് മരണം. ഖോബാർ അൽദോസരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജോർജ് തോമസ് റെജി (അൽ ദോസരി ജീവനക്കാരൻ), ബിജി തോമസ്, സെനി തോമസ് എന്നിവർ മക്കളാണ്.