ദോഹ: ഫിഫ ലോകകപ്പിൽ വളന്റിയരാവാൻ അവസരം. സ്റ്റേഡിയങ്ങളും പരിശീലന വേദികളും വിമാനത്താവളങ്ങളും ഫാന്‍ സോണും ഉള്‍പ്പെടെ 45ഓളം മേഖലകളില്‍ സേവനം ചെയ്യാനായി 20,000ത്തോളം വളന്റിയര്‍മാർക്കാണ് അവസരം ലഭിക്കുക.
https://volunteer.fifa.com/login എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികയണം. അറബി, ഇംഗ്ലീഷ് ഭാഷ അഭികാമ്യം. മുന്‍ പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്.
ഈ വരുന്ന നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഒരുവിഭാഗം വളന്റിയര്‍മാരുടെ ജോലികള്‍ ഒക്ടോബര്‍ ഒന്നിനുതന്നെ ആരംഭിക്കും. അഭിമുഖങ്ങള്‍ ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ക്കു ശേഷം, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഡിഡാസ് യൂനിഫോം, ജോലി സമയങ്ങളില്‍ ഭക്ഷണം, പൊതുഗതാത സംവിധാനങ്ങളില്‍ സൗജന്യ യാത്ര എന്നിവ ലഭ്യമാകും.