ദുബായ്: കോടികളുടെ മയക്കുമരുന്ന് കേസമായി ബന്ധപ്പെട്ട് ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര മാഫിയാ തലവനായ അൽബേനിയക്കാരൻ ഡെനിസ് മതോഷി ദുബായ് പോലീസ് പിടിയിൽ. തെക്കൻ അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലായി ഇയാൾ 35 കോടി യൂറോ (150 കോടി ദിർഹം) വിലമതിക്കുന്ന ലഹരി മരുന്ന് വ്യാപാരം നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
പത്ത് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപറേഷൻ ലോസ് ബ്ലാൻകോസ് എന്ന പേരിൽ രാജ്യാന്തരമായി നടത്തിയ അന്വേണത്തിലൂടെയാണ് ദുബായ് പോലീസ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്ന് വ്യാപാരത്തിനും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും പ്രതിയായ ഇയാൾക്ക് വേണ്ടി ഇറ്റാലിയൻ പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. പത്ത് രാജ്യങ്ങളിലെ ലഹരിവിരുദ്ധ വിഭാഗങ്ങൾ ഓപറേഷനിൽ പങ്കെടുത്തു.