ദുബൈ : ദെയ്റ സലാഹ് അല്‍ ദീന് മെട്രോ സ്റ്റേഷന് സമീപമുള്ള 2 വെയര്‍ ഹൗസുകളിൽ തീപിടുത്തം. അഗ്നിബാധയെ തുടര്‍ന്ന് സാധനങ്ങളിലേറെയും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് 10 മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കി. അപകടകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി .