പള്ളികളിൽ ഷോർട്ട്സിന് വിലക്ക്; ലംഘിച്ചാൽ 500 റിയാൽ വരെ പിഴ

റിയാദ്: സൗദിയിലെ പള്ളികളിൽ ഷോർട്ട്സിന് വിലക്ക്. വിലക്ക് ലംഘിച്ചാൽ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും സൗദി അറിയിച്ചു. എന്നാൽ മോസ്‌കുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഒഴികെ പൊതുഇടങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. പള്ളികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫിസുകളിലും ഷോര്‍ട്സ് ധരിച്ചാല്‍ പിഴയിടും. പുതിയ ഭേദഗതിക്ക് സൗദി ആഭ്യന്തര മന്ത്രി അംഗീകാരം നൽകി. ജനങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കല്‍, വളര്‍ത്തു മൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം എന്നീ നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയില്‍ നിയമാവലിയില്‍ മുമ്പ് 19 നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്.