വീക്കെൻഡ് ബസാർ MIA പാർക്കിൽ തിരിച്ചെത്തുന്നു; ഇനി ഷോപ്പിംഗ് മഹോത്സവം

ദോഹ: മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് വീക്കെൻഡ് ബസാർ MIA പാർക്കിൽ തിരിച്ചെത്തുന്നു. നാളെ മുതൽ മാർച്ച് 18 വരെ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും ബസാർ പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ മികച്ച ഷോപ്പിങ് അനുഭവമാണ് വീക്കെൻഡ് ബസാർ നൽകുന്നത്. പഴയ സൂഖ് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതാണ് MIA ബസാർ.