Saturday, January 29, 2022
HomeGulfഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം;കോവിഡ് ആന്റിജൻ റാപിഡ് ടെസ്റ്റ് കിറ്റ് ഇപ്പോൾ വെൽ കെയർ...

ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം;കോവിഡ് ആന്റിജൻ റാപിഡ് ടെസ്റ്റ് കിറ്റ് ഇപ്പോൾ വെൽ കെയർ കെയർ ഫാര്മസിയിലും

ദോഹ: ഖത്തറിലെ ആരോഗ്യ രംഗത്തെ പ്രമുഖരായ വെൽ കെയർ ഫാർമസിയിൽ കോവിഡ് ആന്റിജൻ റാപിഡ് ടെസ്റ്റ് കിറ്റ് ഇപ്പോൾ ലഭ്യം. വീട്ടിലിരുന്നുകൊണ്ടുതന്നെ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന തരത്തിലുള്ള പേർസണൽ കിറ്റാണ് വെൽ കെയർ ഫാർമസി ഒരുക്കിയിരിക്കുന്നത്. എസ്ഡി ബയോ സെൻസർ സംവിധാനം വഴിയുള്ള കോവിഡ് പരിശോധനയാണ് ഇതിലൂടെ നടക്കുന്നത് എന്നതിനാൽ വ്യക്തവും കൃത്യവുമായ റിസൾട്ട് ലഭിക്കുമെന്നതാണ് പ്രത്യേകത. ഒരു കിറ്റിൽ 25 യൂണിറ്റ് അടങ്ങുന്ന പായ്ക്കറ്റ് ആണുള്ളത്. ഇവ ഉപയോഗിച്ച് സ്വന്തമായി കോവിഡ് ടെസ്റ്റ് ചെയ്യാം. വെൽ കെയർ ഫർമസിയുടെ എല്ലാ ബ്രാഞ്ചുകളിലും കൂടാതെ ഓൺലൈൻ വഴിയും ഈ കിറ്റ് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 44620999 അല്ലെങ്കിൽ 50011999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Most Popular