Friday, October 7, 2022
HomeGulfതട്ടിക്കൊണ്ടുപോയ സിവിൽ എഞ്ചിനീയറെ മോചിപ്പിച്ചു; ഖത്തറിന് നന്ദി അറിയിച്ച് വൈറ്റ്ഹൗസ്

തട്ടിക്കൊണ്ടുപോയ സിവിൽ എഞ്ചിനീയറെ മോചിപ്പിച്ചു; ഖത്തറിന് നന്ദി അറിയിച്ച് വൈറ്റ്ഹൗസ്

2020 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ പൗരനായ മാർക്ക് ഫ്രെറിക്സിന്റെ മോചനത്തിന് ഖത്തർ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് വൈറ്റ് ഹൗസ്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രകാരം അഫ്ഗാനിസ്ഥാനിലെ നിർമ്മാണ പദ്ധതികൾക്കായി സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് മാർക്ക് ഫ്രെറിക്‌സിനെ തട്ടിക്കൊണ്ടുപോകുന്നത്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ പിന്നീട് നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഎസും അഫ്ഗാനിസ്ഥാനും തടവുകാരെ കൈമാറുന്നതിനുള്ള കരാറിലെത്തിയത്. ഇതനുസരിച്ച് 2005 മുതല്‍ അമേരിക്ക തടവിലാക്കിയ അഫ്ഗാന്‍ ഗോത്ര നേതാവ് ബഷീര്‍ നൂര്‍സായിക്ക് പകരമായി ഫ്രെറിക്‌സിനെ മോചിപ്പിക്കാന്‍ അഫ്ഘാന്‍ തയ്യാറാവുകയായിരുന്നു.

മാർക്ക് വിജയകരമായി സുരക്ഷിതമായി ദോഹയിൽ എത്തിയെന്നും അദ്ദേഹത്തിന് നല്ലതും ശരിയായതുമായ പരിചരണം ലഭിക്കുന്നുണ്ടെന്നും ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Most Popular