ദോഹ: ഖത്തറിൽ ഇന്ന് മുതൽ കാറ്റ് ശക്തമാകും. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്. ഈ ആഴ്ച കാലാവസ്ഥയിൽ പ്രകടമായ വ്യതാസങ്ങൾ കണ്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ കാറ്റ് ശക്തമാകാനിടയുണ്ട്. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലം വര്‍ധിക്കും.
കനത്ത പൊടിക്കാറ്റില്‍ ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും. വാരാന്ത്യത്തില്‍ കൂടിയ താപനില 32നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.