ദോഹ: ഖത്തറിൽ ശക്തമായ കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. കാറ്റ് വീശിയടിക്കുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധമായേക്കും. വടക്കു-പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 15-25 നോട്ടിക്കല്‍ മൈലും ചില പ്രദേശങ്ങളില്‍ 35 നോട്ടിക്കല്‍ മൈലും വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.