തബ്ത്തീൽ ഓൺലൈൻ കോഴ്‌സ് വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടന്നു വരുന്ന തബ്‌തീൽ  ഓൺലൈൻ ദീനിപഠന പ്രോഗ്രാമിന്റെ പ്രഥമ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജോലിത്തിരക്കുകൾക്കിടയിലും അനിവാര്യമായ ദീനീപഠനം സാധാരണക്കാർക്കിടയിലേക്ക് ios & Android അപ്ലിക്കേഷനുകളിലൂടെ ഹൃസ്വമായ വീഡിയോ ക്ലാസുകൾ വഴി  എത്തിക്കുകയും വിവിധ ദീനീ വിഷയങ്ങൾ ഒന്നിൽ കൂടുതൽ വീഡിയോകളിലൂടെ സംക്ഷിപ്ത കോഴ്‌സുകളായി തിരിച്ചു തബ്‌തീൽ അപ്ലിക്കേഷനിലൂടെ നൽകുന്ന ക്ലാസുകൾ സമയബന്ധിതമായിതന്നെ പഠിതാവിന്റെ സാന്നിധ്യം മെന്റർമാർ മുഖേന ഉറപ്പു വരുത്തുകയും, കോഴ്‌സുകൾ തീരുന്നതോട് കൂടി വിഷയാനുബന്ധ ഓൺലൈൻ പരീക്ഷകളിലൂടെ പഠിച്ച കാര്യങ്ങളിൽ ഒരു പുനപരിശോധനക്ക് വിധേയമാക്കാൻ പഠിതാക്കൾക്ക് അവസരം ലഭിക്കുന്നുന്നതോടൊപ്പം  പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നവർക്ക് പ്രോത്സാഹന സമ്മനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും ഓരോ കോഴ്സ് അവസാനിക്കുമ്പോഴും നിർവഹിക്കുന്നു എന്നതാണ് തബ്‌തീൽ പ്രോഗ്രാമിന്റെ പ്രത്യേകത.

ആദ്യ കോഴ്‌സിൽ രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം വരുന്നപഠിതാക്കളും ഓൺലൈൻ വഴി നടത്തിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുകയുണ്ടായി, അതിൽ നിന്നും 100% മാർക്ക് നേടിയ ലുബ്‌ന യാസർ, നസിയ ജലീൽ എന്നവർ സ്ത്രീകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ 99% മാർക്ക്‌ നേടിയ ബഷീർ കുന്നുമ്മൽ പുരുഷ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനത്തിനർഹനായി. വിജയികൾക്കുള്ള സ്മാർട്ട്‌ ഫോൺ വിതരണവും പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വൈകാതെ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വിതരണം ചെയ്യുമെന്ന് തബ്‌തീൽ പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.