ഖത്തറിലേക്ക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ

ദോഹ: ഖത്തറിലേക്ക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ. കസ്റ്റംസ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 20667 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീയെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനുള്‍പ്പടെ തുടര്‍ച്ചയായ പരിശീലനവും മറ്റു പിന്തുണകളും നല്‍കിവരുന്നു.