Friday, January 28, 2022
HomeGulfയുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരണപ്പെട്ടു

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരണപ്പെട്ടു

യുഎഇ: യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരണപ്പെട്ടു. അല്‍ മജാസ് ഏരിയയിലെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണാണ് യുവതി മരണപ്പെട്ടത്. സംഭവസ്ഥലത്തേക്ക് പോലീസ് എത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Most Popular