മക്ക: 45 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും മഹ്റമില്ലാതെ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഉംറ നിർവഹിക്കാനും വിസ ലഭിക്കാനും അനുവാദമുണ്ടെന്നും, ഇവർക്ക് മഹ്റമോ മറ്റു സ്ത്രീ സംഘമോ കൂടെ ഉണ്ടായിരിക്കൽ നിർബന്ധമല്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.
45 വയസ്സിന് താഴെയുള്ള സ്ത്രീകൾ മഹ്റമില്ലാതെ ഉംറ നിർവഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
മഹ്റം ആവശ്യമില്ലാതെ 45 വയസ് പിന്നിട്ട സ്ത്രീകൾക്ക് മാനദണ്ഡം പാലിച്ച് ഉംറ വിസ നൽകുമെന്നായിരുന്നു ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.