Sunday, January 23, 2022
HomeGulfസൗദിയിലെ വാക്സിന്‍: പാര്‍ശ്വഫലങ്ങളില്ലെന്ന് കുത്തിവെപ്പ് എടുത്ത വനിതകള്‍

സൗദിയിലെ വാക്സിന്‍: പാര്‍ശ്വഫലങ്ങളില്ലെന്ന് കുത്തിവെപ്പ് എടുത്ത വനിതകള്‍

റിയാദ്: കൊറോണ വാക്സിന്‍ കുത്തിവെപ്പ് എടുത്ത തങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്ന് സൗദിയില്‍ ആദ്യമായി പ്രതിരോധ കുത്തിവെപ്പ് എടുത്ത വനിതകള്‍ .സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷാ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന സൗദി ഭരണാധികാരികള്‍ക്ക് ആദ്യമായി കുത്തിവെപ്പ് എടുത്ത കൂട്ടത്തില്‍ പെട്ട സൗദി വനിത ശൈഖ ബിന്‍ത് അതീഖ് അല്‍ഹര്‍ബി നന്ദി പ്രകടിപ്പിച്ചു. ‘പ്രതിരോധ കുത്തിവെപ്പ് എടുത്ത തനിക്ക് പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെടുന്നില്ല. പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എല്ലാവരും മുന്നോട്ടുവരണം. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷമാണ്. ആളുകളുടെ ആരോഗ്യ കാര്യത്തിലും ജനങ്ങള്‍ക്ക് മികച്ച മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുമുള്ള മന്ത്രിയുടെ അതീവ താല്‍പര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പാണ് താന്‍ എടുത്തത്. ആസ്ത്മക്ക് സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്ന തനിക്ക് കൊറോണ വാക്സിന്‍ എടുത്ത ശേഷം പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല’- ശൈഖ ബിന്‍ത് അതീഖ് അല്‍ഹര്‍ബി പറഞ്ഞു.

Most Popular