Monday, September 26, 2022
HomeGulfപുതിയ ഫ്യുവൽ സ്റ്റേഷൻ തുറന്ന് വുഖൂദ്

പുതിയ ഫ്യുവൽ സ്റ്റേഷൻ തുറന്ന് വുഖൂദ്

ദോഹ: എജ്യുക്കേഷൻ സിറ്റിയിൽ ഗോൾഫ് കോഴ്‌സ് പെട്രോൾ സ്റ്റേഷൻ തുറന്ന് വുഖൂദ്. ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കാനുള്ള ഏകീകൃത ഇന്ധന കമ്പനിയായ വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. 26,300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പെട്രോൾ സ്റ്റേഷൻ കൂടിയാണിത്.

സുസ്ഥിരതയ്‌ക്കായുള്ള ഖത്തറിന്റെ “വിഷൻ 2030” ന് അനുസൃതമായി വുഖൂദിന്റെ ഹരിത സംരംഭത്തിന്റെ ഭാഗമായി, ‘സിറാജ് എനർജി’യുമായി സഹകരിച്ച് സോളാർ എനർജിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ ഉൾപ്പെടെ ഗോൾഫ് കോഴ്‌സ് സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ 7 പുതിയ ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നതിന് വുഖൂദ് മേൽനോട്ടം വഹിക്കുന്നുണ്ട്. അവയിൽ മിക്കതും 2022 രണ്ടാം പകുതിയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular