Monday, December 5, 2022
HomeGulfലോകകപ്പിനൊരുങ്ങി 4000 ബസുകൾ

ലോകകപ്പിനൊരുങ്ങി 4000 ബസുകൾ

ദോഹ: ഖത്തറിൽ ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്രക്കായി 4000 ബസുകൾ സജ്ജമെന്ന് മുവാസലാത്ത് (കർവ) . 2300ലധികം പുതിയ ബസുകൾ പുതുതായി എത്തിച്ചു. പൊതുഗതാഗത ബസുകൾ ഉൾപ്പെടെ ഏകദേശം 4000 ബസുകൾ ആരാധകർക്കായി ലഭ്യമാക്കുന്നുണ്ട്. .

കൂടാതെ ലോകകപ്പിനായി 800 ടാക്സികളും നിരത്തിലിറക്കും. പരിസ്ഥിതിസൗഹൃദ ഗതാഗതമെന്ന ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി മുവാസലാത്തിന് സീറോ കാർബൺ എമിഷൻ, ശബ്ദരഹിതം എന്നീ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന 850ലധികം ഇലക്ട്രിക് ബസുകളാണുള്ളത്.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക് ബസ്​ ചാർജിങ് സ്​റ്റേഷനുകളും പ്രവർത്തനസജ്ജമാണ്. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കുന്നതിന് സഹായിക്കുന്ന ഉയർന്ന ഇലക്ട്രിക് ബസുകളും ഇലക്ട്രിക്–ഹൈബ്രിഡ് ടാക്സികളും ഉപയോഗിക്കുന്ന ഫിഫയുടെ ആദ്യ ലോകകപ്പായിരിക്കും ഖത്തറിലേത്.

Most Popular