Tuesday, September 27, 2022
HomeGulfലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണ്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇന്ന് തുടക്കം

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണ്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇന്ന് തുടക്കം

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ കൗ​ണ്ട്​​ഡൗ​ണ്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്​ ഇന്ന് തു​ട​ക്കം. സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റിയുടെ നേതൃത്വത്തിലാണ് വിവിധ കലാപരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ലോ​ക​ക​പ്പ്​ ഉ​ദ്​​ഘാ​ട​ന​മ​ത്സ​ര​ത്തി​നു​ള്ള വി​ല​പ്പെ​ട്ട ടി​ക്ക​റ്റു​ക​ളാ​ണ്.

ദോ​ഹ ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ല്‍ ആ​ഗ​സ്റ്റ് 11 മു​ത​ല്‍ 13വ​രെ ഉ​ച്ച ഒ​ന്നു മു​ത​ല്‍ രാ​ത്രി 10വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശ​നി​യാ​ഴ്ച​വ​രെ ഖ​ത്ത​റി​ലെ വി​വി​ധ മാ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​ണ് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. അ​ല്‍​ബ​യ്ത്​ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്റെ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​മാ​യ ഖ​ത്ത​ര്‍-​ഇ​ക്വ​ഡോ​ര്‍ മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

ഫ​ണ്‍ ഗെ​യിം​സ്, വി​വി​ധ ഷോ​ക​ള്‍, എ​ന്നി​വ​ക്കൊ​പ്പം ആ​രാ​ധ​ക​ര്‍ക്ക് ഫു​ട്ബാ​ള്‍ സ്കി​ല്‍സ് പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

Most Popular