Wednesday, September 28, 2022
HomeGulfലോകകപ്പ് ഫുട്ബാള്‍ ദുബൈയില്‍ 'കാണാം'; ഫാൻ സോണുകൾ ഒരുങ്ങുന്നു

ലോകകപ്പ് ഫുട്ബാള്‍ ദുബൈയില്‍ ‘കാണാം’; ഫാൻ സോണുകൾ ഒരുങ്ങുന്നു

ദുബൈ: ഖത്തർ ലോകകപ്പ് വേദിയിലെത്താൻ കഴിയാത്ത കണികൾക്കായി ഫാൻ സോണുകൾ ദുബൈയിൽ ഫാൻ സോണുകൾ ഒരുങ്ങുന്നു. ബിഗ് സ്‌ക്രീനിൽ പ്രിയ താരങ്ങളുടെ കളികാണാനുള്ള അവസരമാണ് ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് സെന്‍ററില്‍ (ഡി.ഐ.എഫ്.സി) ഒരുങ്ങുന്നത്. ആര്‍ട്ട് ദുബൈ ഗ്രൂപ്പാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഗേറ്റ് അവന്യൂവില്‍ തുറക്കുന്ന ഫുട്ബാള്‍ പാര്‍ക്കിലാണ് കളി കാണാൻ അവസരം ലഭിക്കുക. കളി ആസ്വദിക്കുന്നതിനായി എത്ര രൂപ ചിലവഴിക്കേണ്ടി വരുമെന്ന് സെപ്റ്റംബർ പതിനഞ്ചിന് അധികൃതർ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ടൂർണമെന്റ് തുടങ്ങുന്ന അന്നുമുതൽ ഫാൻ സോണിൽ മത്സരങ്ങൾ കാണാം.

ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററിലും ഫാന്‍ സോണ്‍ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ ടി.വി സ്ക്രീനായിരിക്കും ഇവിടെ സ്ഥാപിക്കുകയെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Most Popular