Thursday, December 8, 2022
HomeGulfലോകകപ്പ് കിക്ക് ഓഫിന് മുന്നോടിയായി കൂടുതൽ ഫാൻ സോണുകൾ തുറക്കും

ലോകകപ്പ് കിക്ക് ഓഫിന് മുന്നോടിയായി കൂടുതൽ ഫാൻ സോണുകൾ തുറക്കും

ദോഹ: ലോകകപ്പ് കിക്ക് ഓഫിന് മുന്നോടിയായി ഞായറാഴ്ച കൂടുതൽ ഫാൻ സോണുകൾ തുറക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 55, അൽ ഖോർ സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ മൂന്ന് ഫാൻ സോണുകൾ തുറക്കാനുള്ള തീരുമാനമാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഈ ഫാൻ സോണുകളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും സോണുകളിലേക്ക് പ്രവേശിക്കാൻ ഹയ്യ കാർഡ് ആവശ്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്ന് ഫാൻ സോണുകളും നാളെ മുതൽ ഡിസംബർ 18, വരെ ആക്‌സസ് പ്രവർത്തിക്കും.

Most Popular