ഖത്തർ :ലോകകപ്പ് ഫുട്ബോൾ ആരാധകർക്കിടയിൽ താരമായി ‘മെട്രോ ഗൈ’. ലോകകപ്പ് ആരാധകരെ സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലേക്ക് നയിക്കാൻ ചുമതലപ്പെടുത്തിയ നിയോഗിക്കപ്പെട്ട ജീവനക്കാരനാണ് ഇദ്ദേഹം.
ഒരു ഉയർന്ന കസേരയിൽ ഇരുന്നുകൊണ്ട് കെനിയക്കാരനായ ആ മനുഷ്യൻ മെഗാഫോണിൽ “മെട്രോ” എന്ന വാക്ക് ഉരുവിടുട്ടുകൊണ്ട് ഒരു വലിയ ചൂണ്ടുവിരൽ കൊണ്ട് മെട്രോയിലേക്ക് ജനക്കൂട്ടത്തെ നയിക്കുന്ന ജോലിയാണ് ആരാധകരെ ഒന്നടങ്കം അതിശയിപ്പിച്ചത്.
ടിക് ടോക്ക് വീഡിയോകളിൽ അദ്ദേഹത്തിന്റെ “മെട്രോ ഗൈ” എന്ന ഹാഷ്ടാഗിലുള്ള വീഡിയോ ആളുകൾ ടിക്ക്ടോക്കിൽ 12.4 ദശലക്ഷം തവണ കണ്ടു. വീഡിയോ വൈറലായതോടെ നിരവധി സമ്മാനങ്ങളും ഈ കെനിയക്കാരനെ തേടിയെത്തി. “മെട്രോ” എന്നു മെഗാഫോണിലൂടെ പറയുമ്പോൾ “ഇതുവഴി” എന്നു ഇംഗ്ലീഷിൽ ആരാധകർ ഒപ്പം പറയുന്ന വീഡിയോകളും വൈറലാവുകയാണ്.