Tuesday, September 27, 2022
HomeGulfലോകകപ്പ് ഫുട്ബോൾ: അവസാന ഘട്ട ടിക്കറ്റ് വിൽപന; തീയതി അടുത്തമാസം പ്രഖ്യാപിക്കും

ലോകകപ്പ് ഫുട്ബോൾ: അവസാന ഘട്ട ടിക്കറ്റ് വിൽപന; തീയതി അടുത്തമാസം പ്രഖ്യാപിക്കും

ദോഹ: ലോകകപ്പ് അവസാന ഘട്ട ടിക്കറ്റ് വിൽപന എന്നു തുടങ്ങുമെന്ന് സെപ്റ്റംബർ അവസാനം ഫിഫ പ്രഖ്യാപിക്കും. ആദ്യമെത്തുന്നവർക്ക് ആദ്യമെന്നതായിരിക്കും വിൽപന രീതി. ടിക്കറ്റ് തിരഞ്ഞെടുത്ത് പണം അടച്ച് ഉടൻ ടിക്കറ്റ് സ്വന്തമാക്കാം. അവസാനഘട്ട വിൽപന തീയതിക്കു പിന്നാലെ ദോഹയിൽ ഓവർ-ദ-കൗണ്ടർ വിൽപനയും ആരംഭിക്കും.

ഫിഫയുടെ https://www.fifa.com/fifaplus/en/tickets എന്ന വെബ്‌സൈറ്റിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങാൻ കഴിയുക.

അതേസമയം ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തവർ ഹയാ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട് വിദേശത്തുള്ളവർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡ്. ഖത്തറിലുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്.

Most Popular