Friday, December 9, 2022
HomeGulfഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം

ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം

ദോഹ: ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം. 22 മത്സരങ്ങൾ മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും ബീഐഎൻ സ്‌പോർട്‌സ് ചാനലിൽ സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് beIN മീഡിയ ഗ്രൂപ്പ് (beIN) അറിയിച്ചു. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തോടെ ഫ്രീ-ടു എയർ കവറേജ് ആരംഭിക്കും.

24 രാജ്യങ്ങളുള്ള MENA മേഖലയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്കും കുടുംബങ്ങൾക്കും അവരുടെ സ്വന്തം പ്രദേശത്ത് ആദ്യമായി നടന്ന ലോകകപ്പിന്റെ മാന്ത്രികത ആഘോഷിക്കാനും അനുഭവിക്കാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ഫ്രീ-ടു-എയർ beIN സ്‌പോർട്‌സ് ചാനൽ ഈ 22 സൗജന്യ പ്രക്ഷേപണങ്ങൾക്ക് വേണ്ടിയുള്ളത് ആയിരിക്കും. ടൂർണമെന്റിന്റെ മുഴുവൻ 64 മത്സരങ്ങളും ബിഐഎൻ സ്‌പോർട്‌സ് മാക്‌സ് ചാനലുകളിൽ ലഭ്യമാവും.

മെനയിലെ 24 രാജ്യങ്ങളിലായി 2022 ഫിഫ വേൾഡ് കപ്പ് ഖത്തറിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററും എക്‌സ്‌ക്ലൂസീവ് ബ്രോഡ്കാസ്റ്റ് അവകാശ ഉടമയുമാണ് beIN സ്‌പോർട്‌സ്.

Most Popular