ലോകകപ്പ് മത്സരങ്ങൾ കലാശപോരാട്ടത്തിലേക്ക്

ദോഹ: ലോകകപ്പിൽ പ്രീ-ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായതോടെ അൽ റയാനിലെ അഹമ്മദ് ബിൻ അലി, അൽ വക്രയിലെ അൽ ജനൂബ്, റാസ് അബു അബൗദിലെ 974 എന്നീ സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ പൂർത്തിയായി . ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം, പ്രീ-ക്വാർട്ടർ ഉൾപ്പെടെ 7 വീതം മത്സരങ്ങൾക്കാണ് ഈ സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിച്ചത്. ക്വാർട്ടർ ഫൈനൽ കഴിയുന്നതോടെ അൽതുമാമ, എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങളും പൂർത്തിയാകും.

ഉദ്ഘാടന വേദിയായിരുന്ന അൽഖോറിലെ അൽ ബെയ്ത്, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, ലുസെയ്ൽ എന്നീ 3 സ്റ്റേഡിയങ്ങളിൽ മാത്രമായി മത്സരങ്ങൾ ചുരുങ്ങും.