Monday, December 5, 2022
HomeGulfലോകകപ്പിനായി മെഡിക്കൽ ടീം സജ്ജം 

ലോകകപ്പിനായി മെഡിക്കൽ ടീം സജ്ജം 

ദോഹ: ലോകകപ്പ് ആരാധകർക്ക് ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായ ഫാൻ മേഖലകളിൽ 60-ലധികം മൊബൈൽ മെഡിക്കൽ ടീമുകളെയാണ് ഖത്തർ വിന്യസിച്ചിരിക്കുന്നത്.

ഏകദേശം 46 മൊബൈൽ മെഡിക്കൽ ടീമുകളെ കോർണിഷിൽ വിന്യസിക്കും, 18 എണ്ണം അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ സജ്ജീകരിക്കും. ഈ ടീമുകളിൽ ക്രിട്ടിക്കൽ കെയർ ടീമുകളും ഫസ്റ്റ് റെസ്‌പോൺസ് ടീമുകളും ഉൾപ്പെടും. കൂടാതെ, ആംബുലൻസുകളും വിന്യസിക്കുമെന്നും അടിയന്തര പരിചരണ ക്ലിനിക്കുകളും ഫസ്റ്റ് എയ്ഡ് ടെന്റുകളും ആരാധകരെ പരിചരിക്കുന്നതിനായി സജ്ജീകരിക്കും.

സ്റ്റേഡിയങ്ങൾക്കും പ്രധാന താമസ സ്ഥലങ്ങൾക്കും സമീപം 100-ലധികം ക്ലിനിക്കുകൾ ഉണ്ടാകും. അടിയന്തര സേവനങ്ങളിൽ മൊബൈൽ മെഡിക്കൽ ടീമുകൾ, ക്രിട്ടിക്കൽ കെയർ ടീമുകൾ, ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ആംബുലൻസുകൾ എന്നിവ ഉൾപ്പെടും.

ടൂർണമെന്റിൽ നാല് പൊതു ആശുപത്രികളിൽ ഹയ്യ കാർഡ് ഉടമകൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ സൗജന്യമായി നൽകും.

അവർക്ക് സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ആരോഗ്യപരിരക്ഷ തേടാം. സന്ദർശിക്കുന്ന ആരാധകർ ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്ക് ആരോഗ്യ പരിരക്ഷയോടെയുള്ള യാത്രാ ഇൻഷുറൻസ് എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.

ഐഷ ബിൻത് ഹമദ് അൽ അത്തിയ ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ, ഹമദ് ജനറൽ ഹോസ്പിറ്റൽ, ഹസ്ം മെബൈരീഖ് ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് അടിയന്തര പരിചരണ യൂണിറ്റുകൾ.

സന്ദർശകരായ ആരാധകർക്ക് ടൂർണമെന്റിലുടനീളം സൗജന്യമായി എച്ച്എംസി സൗകര്യങ്ങളിൽ അടിയന്തിര മെഡിക്കൽ സേവനങ്ങൾ ആക്സസ് ചെയ്യാവുന്നതാണ്.

 

 

Most Popular