Monday, December 5, 2022
HomeGulfലോകകപ്പ്: 110 മെട്രോ ട്രെയിനുകള്‍ ദിവസേന സർവീസ് നടത്തും

ലോകകപ്പ്: 110 മെട്രോ ട്രെയിനുകള്‍ ദിവസേന സർവീസ് നടത്തും

ദോഹ: ലോകകപ്പ് ആരാധകരുടെ സുഗമമായ സഞ്ചാരത്തിനായി 110 മെട്രോ ട്രെയിനുകള്‍ ദിവസേന 21 മണിക്കൂർ വരെ സർവീസ് നടത്തും. ഖത്തർ റെയിൽ ആണ് ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമുണ്ട്. പ്രതിദിനം 600,000 മുതൽ 700,000 വരെ യാത്രക്കാരെയാണ് നിലവിൽ ഖത്തർ റെയിൽ പ്രതീക്ഷിക്കുന്നത്.

ദോഹ മെട്രോയുടെ സുഗമമായ പ്രവര്‍ത്തനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി 10,000 ലധികം തൊഴിലാളികള്‍ പ്രവര്‍ത്തസജ്ജമാണെന്ന് ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. അതേസമയം റെഡ് ലൈനില്‍ ഓടുന്ന ട്രെയിന്‍ ക്യാരേജുകള്‍ മൂന്നില്‍ നിന്ന് ആറായി വർധിപ്പിച്ചിട്ടുണ്ട്.

Most Popular