മസ്കറ്റ്: ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് കാൽനട യാത്രക്കൊരുങ്ങി ഒമാനി സ്വദേശികൾ. ഹിൽമി അൽ കിന്ദിയും നവാഫ് സുലൈമാനിയുമാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.
യാത്രക്ക് സ്പോൺസർമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്പോൺസർമാരെ കിട്ടിയാലും ഇല്ലെങ്കിലും കാൽനട യാത്ര നടത്തുമെന്ന് നവാഫ് പറഞ്ഞു. സാംസ്കാരിക മേഖലയെന്ന നിലക്ക് ഒമാന് പ്രചാരം നൽകാൻ കാൽനടയാത്ര സഹായകമാവും.
ജി.സി.സിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ നടന്ന ഇവ ലോക ശ്രദ്ധയിൽ കൊണ്ടുവരാനും പദ്ധതിയുള്ളതായി ഇവർ പറഞ്ഞു. ഇത്തരം പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാനും കൂടുതൽ പഠനം നടത്താനുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കാൽനട യാത്രകളുടെ പ്രധാന സന്ദേശമെന്നും ഇവർ പറഞ്ഞു.