Monday, December 5, 2022
HomeGulfലോകകപ്പ്; ഖത്തർ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ്; ഖത്തർ ടീമിനെ പ്രഖ്യാപിച്ചു

ദോഹ: ഫിഫ ലോകകപ്പിനുള്ള 27 കളിക്കാരുടെ ടീമിനെ ഖത്തര്‍ മുഖ്യ പരിശീലകന്‍ ഫെലിക്സ് സാഞ്ചസ് പ്രഖ്യാപിച്ചു. സാദ് അല്‍ ഷീബ്, മെഷാല്‍ ബര്‍ഷാം, പെഡ്രോ മിഗുവേല്‍, താരേക് സല്‍മാന്‍, അബ്ദുല്‍കരീം ഹസ്സന്‍, ബൗലേം ഖൗഖി, അക്രം അഫീഫ്, മുഹമ്മദ് വാദ്, മുസാബ് ഖേദിര്‍, അലി അസദ്, സേലം അല്‍ ഹജ്രി, ഹസന്‍ അല്‍ ഹെയ്ദോസ്, മുസ്തഫ മഷാല്‍ (അല്‍ സദ്വിദ്), ബസ്സാം അല്‍ റാവി, അസിം മഡിബോ, അല്‍മോസ് അലി, കരീം ബൗദിയാഫ്, ഇസ്മായില്‍ മുഹമ്മദ്, മുഹമ്മദ് മുന്താരി, അബ്ദുല്‍റഹ്‌മാന്‍ ഫഹ്‌മി മുസ്തഫ (അല്‍ ദുഹൈല്‍), യൂസഫ് ഹസന്‍, അഹമ്മദ് അലാല്‍ദിന്‍, ഹോമം അഹമ്മദ് (അല്‍ ഗരാഫ), അബ്ദുല്‍ അസീസ് ഹതേം, നൈഫ് അല്‍ ഹദ്രമി (അല്‍ റയാന്‍), ഖാലിദ് മുനീര്‍ (അല്‍ വക്ര) എന്നിവരാണ് ഖത്തറിന് വേണ്ടി കളത്തിലിറങ്ങുക. നവംബർ പതിമൂന്നാണ് അവസാന 26 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള ഫിഫയുടെ അവസാന തീയതി.

ഇക്കുറി യൂറോപ്പിൽനിന്ന്‌ 13 ടീമാണുള്ളത്‌. ഏഷ്യയിൽനിന്നാദ്യമായി ആറ്‌ ടീം. ഖത്തർ ആതിഥേയരായതാണ്‌ ഏഷ്യക്ക്‌ നേട്ടമായത്‌. ദക്ഷിണ അമേരിക്കയിൽനിന്ന്‌ നാല്‌ ടീമുണ്ട്‌. വടക്കൻ– -മധ്യ അമേരിക്കയിൽനിന്ന്‌ നാല്‌ ടീമിനാണ്‌ പ്രാതിനിധ്യം. ആഫ്രിക്കൻ വൻകരയിൽനിന്ന്‌ അഞ്ച്‌ ടീമിന്‌ അവസരം കിട്ടി.

Most Popular