ദോഹ: ലോകകപ്പ് ടിക്കറ്റ് റീ-സെയില്‍ പോര്‍ട്ടല്‍ വീണ്ടും സജീവമായി. റീ-സെയില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ പുനര്‍ വില്പന നടത്താനുള്ള അവസരമാണിത്. ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ ടിക്കറ്റുകള്‍ നേടാം.
ഇതിനകം 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന നിബന്ധനകള്‍ അനുസരിച്ച് ടിക്കറ്റ് വാങ്ങിയ യഥാര്‍ത്ഥ വ്യക്തിസ്വന്തമായോ അല്ലെങ്കില്‍ അതിഥികള്‍ക്കോ വേണ്ടിയോ ടിക്കറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ചെലവിട്ട തുകയുടെ നിശ്ചിത ഭാഗം റീഫണ്ട് ലഭിക്കുന്നതിനുള്ള അവസരമാണ് റീ-സെയില്‍ പ്ലാറ്റ്ഫോം നല്‍കുന്നത്.
ഫിഫ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ടുള്ള ഖത്തറിന്റെ നിയമം അനുസരിച്ച് ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ടരലക്ഷം റിയാല്‍ പിഴ നല്‍കേണ്ടി വരും.