ആരാധകർക്ക് മുന്നറിയിപ്പുമായി ലോകകപ്പ് സുരക്ഷാസമിതി

ദോഹ : മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്കെത്തുന്ന ആരാധകർക്ക് മുന്നറിയിപ്പുമായി സുരക്ഷാ സമിതി.
ടിക്കറ്റില്ലാത്ത ലോകകപ്പ് ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടാൻ ശ്രമിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് സുരക്ഷാ സമിതി വ്യക്തമാക്കി .ഫിഫ ലോകകപ്പ് ഖത്തർ 2022 മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഉചിതമായ ടിക്കറ്റുകൾ കൈവശം വയ്ക്കണമെന്ന് ടൂർണമെന്റിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അറിയിച്ചു.

സാധുവായ മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കമ്മിറ്റി ആരാധകരോട് അഭ്യർത്ഥിച്ചു. ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.