Wednesday, December 7, 2022
HomeGulfലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷാ പരിശോധന

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷാ പരിശോധന

ദോഹ∙ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തി. വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ പ്രതിരോധ ഡിഫൻസ് യൂണിറ്റും (സിബിആർഎൻ) സുരക്ഷാ കമ്മിറ്റിയുമാണ് അൽ ജനൗബ്, അഹമ്മദ് ബിൻ അലി സ്റ്റേഡിയങ്ങളിൽ രാസവസ്തു, റേഡിയോ ആക്ടീവ് സാമഗ്രികൾ ഉണ്ടോയെന്നു പരിശോധിച്ചത്.

പ്രതിരോധ മന്ത്രാലയത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണിത്. സ്റ്റേഡിയങ്ങളിൽ ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന.

അതേസമയം ലോകകപ്പ് മത്സരങ്ങളിലേക്കുള്ള ടീമംഗങ്ങൾ ഇന്ന് മുതൽ ഖത്തറിലേക്കെത്തിത്തുടങ്ങും. ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

Most Popular