Sunday, December 4, 2022
HomeGulfലോകകപ്പ് മത്സര ടീമുകൾ ഇന്ന് മുതൽ ഖത്തറിലെത്തും

ലോകകപ്പ് മത്സര ടീമുകൾ ഇന്ന് മുതൽ ഖത്തറിലെത്തും

ദോഹ: ലോകകപ്പ് മത്സര ടീമുകൾ ഇന്ന് മുതൽ ഖത്തിലെത്തും. അമേരിക്കൻ ടീമാണ് ആദ്യം ഖത്തറിലെത്തിച്ചേരുക. പേള്‍ ഖത്തറിലെ മാര്‍സ മലാസ് കേമ്പിന്‍സ്‌കി ഹോട്ടലിലാണ് അമേരിക്കന്‍ ടീം അംഗങ്ങള്‍ താമസിക്കുക. ടീമുകളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

നവംബര്‍ 13: മൊറോക്കോ, നവംബര്‍ 14: ടുണീഷ്യ, ഇറാന്‍, സൗത്ത് കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നവംബര്‍ 15: ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ഇക്ക്വഡോര്‍, നവംബര്‍ 16: സെനഗല്‍, വെയില്‍സ്, ഫ്രാന്‍സ്, അര്ജന്റീന, നവംബര്‍ 17: സൗദി അറേബ്യ, ജര്‍മ്മനി, കാനഡ, പോളണ്ട്, മെക്‌സിക്കോ, നവംബര്‍ 18: ബെല്‍ജിയം, സ്‌പെയിന്‍ , ജപ്പാന്‍ , ക്രോയേഷ്യ, ഘാന, കോസ്റ്ററിക, നവംബര്‍ 19: കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, യുറുഗ്വാ, ബ്രസീല്‍ എന്നിങ്ങനെയാണ് ടീമുകള്‍ എത്തുക.

Most Popular