Saturday, October 1, 2022
HomeGulfലോകകപ്പ്: ടിക്കറ്റിന്റെ അടുത്ത ഘട്ട വില്‍പ്പന സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും

ലോകകപ്പ്: ടിക്കറ്റിന്റെ അടുത്ത ഘട്ട വില്‍പ്പന സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും

ദോഹ: ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന ടിക്കറ്റിന്റെ അടുത്ത ഘട്ട വില്പന സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും. അതേസമയം, കൗണ്ടറിലൂടെയുള്ള വില്‍പ്പന ഖത്തറില്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സി.ഇ.ഒ പറഞ്ഞു. ലോകകപ്പിനോട് അനുബന്ധിച്ച് മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട് അതില്‍ 2.45 ദശലക്ഷം ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

അര്‍ജന്റീന, മെക്സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മത്സരങ്ങള്‍ കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും ഫിഫ ലോകകപ്പ് സിഇഒ വെളിപ്പെടുത്തി.

Most Popular