Friday, August 12, 2022
HomeGulfലോകകപ്പ് ടിക്കറ്റെടുത്തു മത്സരങ്ങളിൽ പങ്കെടുക്കാന്‍ കഴിയാത്തവർക്ക് ടിക്കറ്റുകൾ പുനർവിൽപ്പന നടത്താൻ അവസരം

ലോകകപ്പ് ടിക്കറ്റെടുത്തു മത്സരങ്ങളിൽ പങ്കെടുക്കാന്‍ കഴിയാത്തവർക്ക് ടിക്കറ്റുകൾ പുനർവിൽപ്പന നടത്താൻ അവസരം

ദോഹ: ലോകകപ്പ് ടിക്കറ്റെടുത്തു മത്സരങ്ങളിൽ പങ്കെടുക്കാന്‍ കഴിയാത്തവർക്ക് ടിക്കറ്റുകൾ പുനർവിൽപ്പന നടത്താൻ അവസരം. ഇതിനായുള്ള ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്ഫോം ഓഗസ്ത് 16 വരെ ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു.

പുനര്‍വില്‍പ്പന പ്ലാറ്റ്‌ഫോം ആഗസ്റ്റ് 2നാണു ആരംഭിച്ചത്. 2022 ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12 മണി വരെ സജീവമായിരിക്കും. ഈ പ്‌ളാറ്റ് ഫോം വഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ടിക്കറ്റിന്റെ 5 ശതമാനം അല്ലെങ്കില്‍ 2 റിയാല്‍ നഷ്ടമാകും.

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായ ടിക്കറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക്, ലഭ്യമായ ടിക്കറ്റുകള്‍ ഏതെന്ന് അറിയുന്നതിന് ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

Most Popular