ദോഹ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്താൽ കനത്ത പിഴ. 50 ലക്ഷം രൂപയിലേറെ തുക പിഴ ഈടാക്കാനാണ് തീരുമാനം.
ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ അത് സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ കൈമാറാനോ വില്‍ക്കാനോ പാടുള്ളതല്ല.
ടിക്കറ്റ് ലഭിച്ചയാള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കളി കാണാന്‍ കഴിയില്ലെങ്കില്‍, അല്ലെങ്കില്‍ താല്പര്യമില്ലെങ്കില് ഈ ടിക്കറ്റ് ഫിഫയുടെ ഓണ്‍ലൈന്‍ റീസെയില്‍ പ്ലാറ്റ് ഫോം വഴി മറ്റൊരാള്‍ക്ക് നല്‍കാം. അല്ലാതെ കൈമാറുന്ന ടിക്കറ്റുകള്‍ അറിയിപ്പില്ലാതെ തന്നെ അസാധുവാകും, ടിക്കറ്റ് സ്വന്തമാക്കിയ മെയിന്‍ അപ്ലിക്കന്റിനെ ഒരു കാരണവശാലും മാറ്റാനാവില്ല. എന്നാല്‍ ഗസ്റ്റിനായി എടുത്ത ടിക്കറ്റുകള്‍ മറ്റൊരാളിലേക്ക് മാറ്റുന്നതിന് പ്രശ്നമില്ല, പക്ഷെ ടിക്കറ്റിന് അപേക്ഷിച്ചയാള്‍ വഴി മാത്രമേ ഇത് സാധിക്കൂ.