Friday, July 1, 2022
HomeGulfലോകകപ്പ്​ ടിക്കറ്റ്​: പണമടക്കാനുള്ള കാലാവധി നീട്ടി

ലോകകപ്പ്​ ടിക്കറ്റ്​: പണമടക്കാനുള്ള കാലാവധി നീട്ടി

ദോഹ: ലോകകപ്പ്​​ ഫുട്​ബാള്‍ രണ്ടാം ഘട്ട റാന്‍ഡം നറുക്കെടുപ്പില്‍ ടിക്കറ്റ്​ ലഭിച്ചവര്‍ക്ക്​ പണമടിക്കാനുള്ള കാലാവധി നീട്ടി ഫിഫ.

ജൂണ്‍ 15ബുധനാഴ്​ച ഖത്തര്‍ സമയം ഉച്ച 12 മണിക്കു മുമ്ബായി പണം അടക്കണമെന്നായിരുന്നു അറിയിപ്പ്​. എന്നാല്‍, കാലാവധി നീട്ടിയതായി വെബ്​സൈറ്റ്​ വഴിയാണ് ഫിഫ അറിയിച്ചത്.

പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും. ഇനിയും പണമടക്കാന്‍ ശേഷിക്കുന്നവര്‍ക്ക്​ ഫിഫ ടിക്കറ്റ്​സ്​ എന്ന ലിങ്ക്​ വഴി കാശടച്ച്‌​ ടിക്കറ്റ്​ സ്വന്തമാക്കാം.

Most Popular