Monday, December 5, 2022
HomeGulfലോകകപ്പ്; ഇതിനോടകം വിറ്റഴിഞ്ഞത് 27 ലക്ഷം ടിക്കറ്റുകൾ

ലോകകപ്പ്; ഇതിനോടകം വിറ്റഴിഞ്ഞത് 27 ലക്ഷം ടിക്കറ്റുകൾ

ദോ​ഹ: ലോകകപ്പ് ടിക്കറ്റുകൾ ശരവേഗത്തിൽ വിറ്റഴിയുന്നതായി റിപ്പോർട്ടുകൾ. ടി​ക്ക​റ്റ്​ വി​ൽ​പ​ന​യു​ടെ അ​വ​സാ​ന​ഘ​ട്ടം ആ​രം​ഭി​ച്ച്​ ആ​ദ്യ മൂ​ന്നു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1.20 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ. സെ​പ്​​റ്റം​ബ​ർ 27നാ​യി​രു​ന്നു ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്. ഇ​തി​ന​കം 27 ല​ക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ടിക്കറ്റിനായി നിരവധി ആവശ്യക്കാരാണ് ഉള്ളത്.

ആകെ മുപ്പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഖത്തര്‍ ലോകകപ്പിലുള്ളത്. ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ഡിസംബര്‍ 18 വരെ ഈ ടിക്കറ്റ് വില്‍പ്പന തുടരും.

അതേസമയം ലോ​ക​ക​പ്പ്​ മാ​ച്ച് ടി​ക്ക​റ്റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കു​ക​യോ വ്യാ​ജ വെ​ബ്​​സൈ​റ്റു​ക​ൾ​വ​ഴി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ അ​ന​ധി​കൃ​ത കൈ​മാ​റ്റം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ത്​ തെറ്റാണ്. അതേസമയം ​റീ​സെ​യി​ൽ പ്ലാ​റ്റ്​​ഫോം വ​ഴി ടി​ക്ക​റ്റു​ക​ൾ വിൽക്കാനുള്ള അവസരവും ഉണ്ട്.

Most Popular