Wednesday, November 30, 2022
HomeGulfലോകകപ്പ് ആരാധകർക്കായി പ്രധാന യാത്രാ വിവരങ്ങൾ പുറത്തുവിട്ടു

ലോകകപ്പ് ആരാധകർക്കായി പ്രധാന യാത്രാ വിവരങ്ങൾ പുറത്തുവിട്ടു

ദോഹ: ലോകകപ്പ് ആരാധകർക്കായി പ്രധാന യാത്രാ വിവരങ്ങൾ പുറത്തുവിട്ടു. ഖത്തറിൽ താമസിക്കുന്നവരും കാർ സൗകര്യമുള്ളവരും മത്സരങ്ങൾക്കായി സ്വന്തം വാഹനം ഉപയോഗിച്ച് പോകണം. എട്ട് സ്റ്റേഡിയങ്ങളിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ ധാരാളം സൗജന്യ പാർക്കിംഗുകളും സജ്ജമാക്കിയിട്ടുണ്ട്. ദോഹ മെട്രോയിലും മറ്റ് പൊതുഗതാഗത സേവനങ്ങളിലും തിരക്ക് കുറയ്ക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായാണിത്.

മത്സര ദിവസങ്ങളിൽ ദോഹ മെട്രോ വളരെ തിരക്കേറിയതായിരിക്കും. ടൂർണമെന്റിലുടനീളം എല്ലാ മെട്രോ സ്റ്റേഷനുകളും ദിവസവും വെളുപ്പിന് മൂന്ന് മണിക്ക് അടയ്ക്കുമെന്നതും ആരാധകർ ശ്രദ്ധിക്കേണ്ടതാണ്.

സെൻട്രൽ ദോഹ ബസ് ഹബ്ബുകളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയം എക്‌സ്പ്രസ് ബസ് സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
മെട്രോ, ബസ് സർവീസുകൾ എന്നിവയിൽ ആരാധകരുടെ വൻതിരക്ക് ഉണ്ടാകുമെന്നതിനാൽ ലഗേജുള്ള ആളുകൾ ടാക്സികളോ റൈഡ് ഷെയർ ഓപ്ഷനുകളോ ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്. തിരക്കുള്ള സമയങ്ങളിൽ, ലഗേജുമായി മെട്രോയിലേക്ക് പ്രവേശിക്കുന്നതിന് ചിലപ്പോൾ വിലക്ക് ഏർപ്പെടുത്തും.

Most Popular