Thursday, May 19, 2022
HomeGulfലോകകപ്പ് ട്രോഫി നേരിൽ കാണാം: അവസരമൊരുക്കി ഖത്തർ സുപ്രീം കമ്മിറ്റി

ലോകകപ്പ് ട്രോഫി നേരിൽ കാണാം: അവസരമൊരുക്കി ഖത്തർ സുപ്രീം കമ്മിറ്റി

ദോഹ. ഖത്തറിലുള്ള ലോകകപ്പ് ആരാധകർക്ക് ട്രോഫി നേരിൽ കാണാൻ അവസരമൊരുക്കുകയാണ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. ഈദ് അവധിക്കാലത്ത് ഖത്തറിലെ ടൂറിസ്റ്റ് സ്പോട്ടുകളായ ആസ്പയര്‍ പാര്‍ക്ക്, ലുസൈല്‍ മറീന, സൂഖ് വാഖിഫ്, മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവിടങ്ങളില്‍ലോകകപ്പ് ട്രോഫി പ്രദര്ശിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മെയ് 5 മുതല്‍ 10 വരെ ആരധകർക്ക് ഈ അവസരം ആസ്വദിക്കാം. ഉദ്‌ഘാടന മത്സരത്തിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് അധികൃതർ ഇത്തരത്തിൽ അവസരം ഒരുക്കുന്നത്.

ലോകമെമ്പാടുമുള്ള അതിന്റെ അത്ഭുതകരമായ യാത്ര ആരംഭിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ ട്രോഫിയെ അടുത്ത് നിന്ന് അഭിനന്ദിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഖത്തറിലെ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ യാണ് ഫിഫ ലോകകപ്പിന്റെ ഒറിജിനല്‍ ട്രോഫി പ്രദര്‍ശിപ്പിക്കുക. പകല്‍സമയത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലേതുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും ട്രോഫി എത്തിക്കും.
പിന്നീട് വേള്‍ഡ് ടൂറിന് പോകുന്ന ട്രോഫി ആദ്യ മത്സര ദിവസമായ നവംബര്‍ 21 ന് ദോഹയില്‍ മടങ്ങിയെത്തും.

Most Popular