Tuesday, May 17, 2022
HomeGulfവേൾഡ് മലയാളീ ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് പതിനേഴിന്

വേൾഡ് മലയാളീ ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് പതിനേഴിന്

ദോഹ: വേൾഡ് മലയാളീ ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് പതിനേഴിന് സംഘടിപ്പിക്കും.
വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുക. അലീവിയ മെഡിക്കൽ സെന്ററിലെ വനിതാ രോഗ വിദഗ്ധയായ ഡോക്ടർ മീര ഉദ്‌ഘാടനം നിർവഹിക്കും.

ചടങ്ങിൽ ഖത്തറിലെ വിവിധ മേഘലകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള വനിതകളെ WMF ഖത്തർ ആദരിക്കും. കുട്ടികൾക്കായുള്ള ചിത്ര രചന മത്സരം , വനിതകൾക്കായി ഹെന്ന കൗണ്ടർ, ഖത്തറിലെ നവാഗതരായിട്ടുള്ള മ്യൂസ് ഖത്തർ എന്ന മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് , സ്ത്രീകൾക്കായി ക്വിസ് മത്സരങ്ങളും വനിതാ ദിനാഘോഷത്തിന്റെ രാവിൽ അരങ്ങേറും.

Most Popular