Sunday, May 22, 2022
HomeGulfവേൾഡ് മലയാളീ ഫെഡറേഷൻ ((WMF) ഖത്തർ നാഷണൽ കൗൺസിൽ വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം...

വേൾഡ് മലയാളീ ഫെഡറേഷൻ ((WMF) ഖത്തർ നാഷണൽ കൗൺസിൽ വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

ദോഹ: വേൾഡ് മലയാളീ ഫെഡറേഷൻ ((WMF) ഖത്തർ നാഷണൽ കൗൺസിൽ വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മാർച്ച് പതിനേഴാം തീയതി വ്യാഴാഴ്ച വൈകന്നേരം ഏഴു മണി മുതൽ വിവിധ കലാ പരിപാടികളോടെ സ്‌കിൽസ് ഡെവലപ്‌സെന്ററിലായിരുന്നു ആഘോഷം. മ്യൂസ് ഖത്തർ എന്ന മ്യൂസിക് ബാൻഡിന്റെ ലോഗോ റീലീസും നടന്നു.

വുമൺസ് ഫോറം കോർഡിനേറ്റർ ശ്രീകല പ്രകാശൻ നൽകിയ വനിതാ ദിന സന്ദേശത്തിലൂടെ സ്ത്രീകൾ തങ്ങളുടെ നിർമ്മാണ ശക്തി തിരിച്ചറിഞ്ഞു കൊണ്ട് സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ചലിപ്പിക്കുവാൻ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പങ്കുവെച്ചു.

ഖത്തറിലെ വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീകളെ വിമൻസ് ഫോറം ഭാരവാഹികൾ പൊന്നാട അണിയിച്ചു ആദരിച്ചു.സാമൂഹിക പ്രവർത്തകയായ സറീന അഹദ് ,തുന്നൽ വ്യവസായരംഗത്തു സ്വന്തമായൊരു ഇടം കണ്ടെത്തിയ ഉമാ ദാമു , അധ്യാപികയായ സുപ്രിയ ജഗദീപ് ,നഴ്സിങ് രംഗത്തെ സേവനത്തിനു നിരവധി അവാർഡുകൾ കരസ്ഥമാക്കിയ റീന തോമസ് , വ്യവസായ രംഗത്ത് നിന്നും വിജിഷ, അധ്യാപികയും വ്ലോഗറും ആയ ലിജി അബ്ദുള്ള എന്നിവരെയാണ് ആദരിച്ചത്.

തുടർന്ന് ബ്രേക്ക് ദി ബയസ് “എന്ന പ്രസ്തുത പ്രോഗ്രാം പാട്ടുകളും നൃത്തവുമായി സദസിനെ ഇളക്കി മറിച്ചു. കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങളും നടത്തപ്പെട്ടു . WMF മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ റിജാസ് ഇബ്രാഹിം വിജയികള്ക്കുള്ള സമ്മാന ദാനം നിർവഹിച്ചു . ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ശ്രീമതി മഞ്ജുഷ ശ്രീജിത്ത് ആശംസകൾ അറിയിച്ചു .
കോർഡിനേറ്റർ ഷിബു തോമസ്, പ്രസിഡന്റ് ശ്രീ സുനിൽ മാധവൻ , ജനറൽ സെക്രട്ടറി ശ്രീമതി രുഷാര റിജാസ് ,ട്രെഷറർ അനീഷ് ജോസ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

Most Popular