വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ ഫുട്ബോൾ ടീം രൂപീകരിച്ചു

ഖത്തർ :വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ ഫുട്ബോൾ ടീം രൂപീകരിച്ചു. വെള്ളിയാഴ്ച തൃശ്ശൂർ ആർട്സ് സെന്ററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗിൽ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി, WMF ഖത്തർ നാഷണൽ കൗൺസിൽ പാട്രണായ കെ.ആർ.ജയരാജ് (ടെക്നോ സ്റ്റീൽ ഗ്രൂപ്പ് റീജണൽ മാനേജർ, kBF മുൻ പ്രസിഡന്റ്, ഐ.സി ബി.എഫ് ഇൻഷുറൻസ് കമ്മിറ്റി കൺവീനർ), അനീഷ് ജോസ് (WMF സ്പോർട്സ് കോർഡിനേറ്റർ)എന്നിവർ ചേർന്ന് ദോഹ അലി (WMF Qatar football team captain) അജാസ് അലി (WMF youth forum coordinator) എന്നിവർക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ 2021 സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഓപ്പൺ ഫുട്ബോൾ ടൂർണമെന്റിൽ WMF football ടീം പങ്കെടുക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ WMF വൈസ് പ്രസിഡന്റ് സുനിൽ മാധവൻ പ്രഖ്യാപിച്ചു.
WMF ആക്ടിങ് സെക്രട്ടറി സന്തോഷ് ഇടയത്ത്‌ സ്വാഗതവും , treasurer പ്രമോദ് വാമദേവൻ കൃതജ്ഞതയും,ശ്രീമതി അഡ്വക്കേറ്റ് മഞ്ജുഷ ശ്രീജിത്ത് ( WMF Global women’s forum coordinator )

സലീന നഹാസ് ( വൈസ് പ്രസിഡന്റ്) താഹ ( ചാരിറ്റി കോർഡിനേറ്റർ)
നഹാസ് ( കൾച്ചറൽ കോർഡിനേറ്റർ)പ്രീതി രാജു ( ടാലെന്റ്റ് കോർഡിനേറ്റർ)പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ ( അധ്യാപിക,അവതാരക , പ്രോഗ്രാം കോർഡിനേറ്റർ)
എന്നിവർ ആശംസകളും അർപ്പിച്ചു.